Narendra Modi | ഗരീബി ഹട്ടാവോ കേവലം ഒരു മുദ്രാവാക്യം മാത്രമാണെന്ന് പ്രധാനമന്ത്രി

2019-03-03 12

ഗരീബി ഹട്ടാവോ കേവലം ഒരു മുദ്രാവാക്യം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വേണ്ടി കോൺഗ്രസിന് ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. പകരം ദാരിദ്ര്യനിർമ്മാർജ്ജനത്തെക്കുറിച്ച് ഇവർ ഘോരഘോരം പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി . ഓരോ പ്രാവശ്യവും അധികാരത്തിലെത്തുമ്പോൾ ഇവർ ദാരിദ്ര്യനിർമ്മാർജ്ജനത്തെക്കുറിച്ച് പ്രസംഗിക്കുകയാണ്. എന്നാൽ ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയുള്ള ഒരു നടപടികളും കോൺഗ്രസ് സ്വീകരിക്കുന്നുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കർഷകരെ ഓർക്കുന്നവരാണ് കോൺഗ്രസുകാർ. ഇപ്പോൾ കർഷകർക്ക് കപടവാഗ്ദാനങ്ങൾ നൽകുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു.

Videos similaires